കര്‍ണാടകയില്‍ മദ്യലഹരിയില്‍ അഭിഭാഷകന്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. മദ്യപിച്ച് ഇരുചക്ര വാഹനമോടിച്ചതിന് ശ്വാസ പരിശോധനക്ക് വിധേയനാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രുദ്രപ്പ എന്ന് അഭിഭാഷകന്‍ പൊലീസുകാരെ കൈയേറ്റം ചെയ്തത്.
ബംഗളൂരു: കര്‍ണാടകയില്‍ മദ്യലഹരിയില്‍ അഭിഭാഷകന്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. മദ്യപിച്ച് ഇരുചക്ര വാഹനമോടിച്ചതിന് ശ്വാസ പരിശോധനക്ക് വിധേയനാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രുദ്രപ്പ എന്ന് അഭിഭാഷകന്‍ പൊലീസുകാരെ കൈയേറ്റം ചെയ്തത്. കര്‍ണാടകയിലെ ദേവന്‍ഗരെയിലാണ് സംഭവം.
മദ്യപിച്ച് ലക്കുകെട്ട അഭിഭാഷകന്‍ നടത്തിയ കയ്യാങ്കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. റോഡരികിലെ വില്‍പ്പനക്കാരന്റെ പക്കല്‍നിന്ന് മണ്‍പാത്രമെടുത്ത് ട്രാഫിക് പൊലീസുദ്യോഗസ്ഥന്റെ തലയ്ക്ക് അടിക്കുന്നതും മറ്റൊരാളെ റോഡിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തെ തുടര്‍ന്ന് രുദ്രപ്പയെ അറസ്റ്റ് ചെയ്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മര്‍ദിച്ചതിന് കേസെടുത്തതായി ദേവന്‍ഗരെ എസ്.പി ചേതന്‍ സിങ് റാത്തോഡ് അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുക്കും.
