'സൗദിയില്‍ ജോലി നഷ്ടപ്പെടുന്ന കര്‍ണാടകക്കാര്‍ക്ക് ജോലി നല്‍കും'

റിയാദ്: സൗദിയിൽ നിന്ന് ജോലി നഷ്ടപ്പെട്ടു തിരിച്ചു പോകുന്ന കർണാടകക്കാർക്ക് സ്വന്തം നാട്ടിൽ ജോലി ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് കർണാടക എൻ.ആർ.ഐ ഫോറം മേധാവി ഡോ. ആരതി കൃഷ്‌ണ പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനായി ഈ വർഷം പ്രത്യേക തുക ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ടെന്നും ഡോ.ആരതി പറഞ്ഞു. കർണാടക എൻ.ആർ.ഐ ഫോറത്തിന്റെ നേതൃത്വത്തിൽ അൽ കോബാറിൽ നടന്ന പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവര്‍