ബംഗളൂരു: ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കേണ്ടതിന്‍റെ കാര്യമെന്താണെന്ന് കർണാടക ഹൈക്കോടതി. ടിപ്പു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നില്ലെന്നും അദ്ദഹം ഒരു ഭരണാധികാരി ആയിരുന്നുവെന്നും ഓർക്കണമെന്ന് കോടതി വ്യക്‌തമാക്കി. 

ടിപ്പു സുൽത്താൻ ജയന്തി സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കുടക് സ്വദേശി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ നടന്ന ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായിരുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.