കര്‍ണാടക ആര്‍ ആര്‍ നഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ബംഗളുരു: കര്‍ണാടകത്തിലെ ആര്‍ ആര്‍ നഗറിലെ വോട്ടെടുപ്പ് മാറ്റി വച്ചു. വ്യാജ ഐഡി കാര്‍ഡുകള്‍ പിടിച്ചെടുത്ത മണ്ഡലത്തിലെ വോട്ടെടുപ്പാണ് മാറ്റി വച്ചത്. മാറ്റിവച്ച മണ്ഡലത്തിലെ വോട്ടെടുപ്പ് മെയ് 28ന് നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബംഗളൂരു രാജരാജേശ്വരി മണ്ഡലത്തിൽ നിന്ന് പതിനായിരത്തോളം വ്യാജ തിരിച്ചറിയൽ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തിരുന്നു. ജാലഹളളിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുമ്പോൾ നൽകുന്ന ഒരു ലക്ഷം സ്ലിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. 

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അടുപ്പക്കാരുടെ ഫ്ലാറ്റാണിതെന്നും ദുരൂഹതയുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. എന്നാൽ ബിജെപി മുൻ കോർപ്പറേറ്റർ ആണ് ഫ്ലാറ്റ് ഉടമയെന്നും വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഉണ്ടാക്കിയ തിരക്കഥയാണിതെന്നും കോൺഗ്രസും ആരോപിച്ചിരുന്നു