Asianet News MalayalamAsianet News Malayalam

ഇനി സാരിയില്ല; കര്‍ണാടക വനിത പൊലീസ് ഷര്‍ട്ടും പാന്‍റുമിടും

വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട സാഹചര്യങ്ങളിലും മറ്റും സാരി തടമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഷര്‍ട്ടും പാന്‍റും ധരിക്കുമ്പോള്‍ അതിവേഗം കാര്യങ്ങളില്‍ ഇടപെടാന്‍ വനിത പൊലീസിന് സാധിക്കുമെന്നും ഡിജി പറയുന്നു

Karnataka Women Cops Told to Wear Shirts And Pants instead of sarees
Author
Bengaluru, First Published Oct 21, 2018, 9:10 PM IST

ബംഗളൂരു: ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ വേഗത്തിലിടപെടുന്നതിനായി കര്‍ണാടകയില്‍ വനിത പൊലീസിന്‍റെ വേഷവിധാനത്തില്‍ മാറ്റം വരുന്നു. ഇനി മുതല്‍ സാരിയിലുള്ള വനിത പൊലീസുകാരെ കര്‍ണാടകയില്‍ കാണാന്‍ കഴിയില്ല, പകരം കാക്കി നിറത്തിലുള്ള ഷര്‍ട്ടും പാന്‍റും ധരിക്കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് നീലാമണി രാജു ഉത്തരവില്‍ വ്യക്തമാക്കിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും വനിത പൊലീസ് ഉദ്യോഗസഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉത്തരവ്. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട സാഹചര്യങ്ങളിലും മറ്റും സാരി തടസമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഷര്‍ട്ടും പാന്‍റും ധരിക്കുമ്പോള്‍ അതിവേഗം കാര്യങ്ങളില്‍ ഇടപെടാന്‍ വനിത പൊലീസിന് സാധിക്കുമെന്നും ഡിജി പറയുന്നു.

നേരത്തെ, സേനയിലെ ഉന്നത വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഷര്‍ട്ടിലേക്കും പാന്‍റിലേക്കും മാറിയപ്പോള്‍ കോണ്‍സ്റ്റബിളുമാര്‍ സാരിയില്‍ തുടരുകയായിരുന്നു. ഇപ്പോള്‍ കര്‍ണാടകയിലെ എല്ലാ വനിത പൊലീസുകാര്‍ക്കും പുതിയ രീതി ബാധകമാണ്. ഏകദേശം 5,000 വനിത പൊലീസുകാരാണ് സംസ്ഥാനത്തുള്ളത്. 

Follow Us:
Download App:
  • android
  • ios