കരുണ മെഡിക്കല്‍ കോളജ് പ്രവേശനം: കേസ് ഇന്ന് പരിഗണിക്കും

First Published 2, Apr 2018, 7:40 AM IST
karuna medical college admission
Highlights
  • കരുണ മെഡിക്കല്‍ കോളജ് പ്രവേശനം: കേസ് ഇന്ന് പരിഗണിക്കും

കണ്ണൂര്‍: കരുണ കണ്ണൂർ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് എതിരെ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 

മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയാണ് സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഓർഡിനൻസ് ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കാത്തതാണെന്ന് എംസിഐ ഹർജിയിൽ ചൂണ്ടികാട്ടുന്നു.

മെഡി. കോളേജുകൾക്ക് പ്രത്യക്ഷത്തിൽ സാധിക്കാത്തത് പരോക്ഷമായി ചെയ്തുകൊടുക്കാനാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയതെന്നും മറ്റ് സംസ്ഥാനങ്ങളും ഈ പാത പിന്തുടർന്നാൽ രാജ്യത്ത് നിയമവിരുദ്ധമായി മെഡി.പ്രവേശനം അനുവദിക്കേണ്ടി വരുമെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഒടുവിൽ കേസ് പരിഗണിച്ചപ്പോൾ ഓർഡിനൻസ് സ്റ്റേ ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. 

loader