ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരോട് ആക്രോശിച്ച് കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രൻ. കിടക്കയില്ലായെന്ന് പരാതി പറഞ്ഞ വൃദ്ധയ്ക്ക് നേരെയാണ് എംഎല്‍എയുടെ ആക്രോശം
കരുനാഗപ്പളളി: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരോട് ആക്രോശിച്ച് കരുനാഗപ്പള്ളി എംഎല്‍എ ആര്‍. രാമചന്ദ്രൻ. കരുനാഗപ്പള്ളി തൊടിയൂര്‍ എല്‍പിഎസില്‍ കിടക്കാന്‍ ആവശ്യത്തിന് പായ ഇല്ലെന്ന് പരാതി പറഞ്ഞ വൃദ്ധയ്ക്ക് നേരെയാണ് എംഎല്‍എ ആക്രോശിച്ചത്.
പരാതി പറയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നുവച്ചു വായില്‍ തോന്നിയത് പറയരുതെന്ന് എംഎല്‍എ വൃദ്ധയോട് രോക്ഷാകുലനാവുന്നത് വീഡിയോയില്‍ കാണാം. പഞ്ചായത്തംഗവും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രോഷാകുലനായ എംഎല്‍എയെ പിന്തിരിപ്പിച്ചത്. അതേസമയം, താൻ മോശമായി സംസാരിച്ചിട്ടില്ലെന്നാണ് ആര്‍ രാമചന്ദ്രൻ എംഎല്‍എയുടെ വിശദീകരണം.
വീഡിയോ

