ചെന്നൈ: പരുപരുത്ത ശബ്ദവും മഞ്ഞ ഷോളും കറുത്ത കണ്ണടയുമാണ് ഡിഎംകെ നേതാവ് എം കരുണാനിധിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടേയും മനസില്‍ ഓര്‍മ വരിക. എന്നാല്‍ കറുത്ത കണ്ണടയോടുള്ള നീണ്ട 46 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് കരുണാനിധി. ഡോക്ടറുടെ നിര്‍ദേശാനുസരണമാണ് കരുണാനിധി കറുത്ത കട്ടിക്കണ്ണട ജര്‍മന്‍ ഗ്ലാസിലേയ്ക്ക് മാറ്റിയത്. 

കനമേറിയ കണ്ണട കരുണാനിധിയുടെ ചെന്നിഭാഗത്ത് ക്ഷതമേല്‍പ്പിക്കുന്നത് പതിവായതോടെയാണ് ഈ മാറ്റം. നാല്‍പത് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കരുണാനിധിയ്ക്ക് അനുയോജ്യമായ ഫ്രെയിം കണ്ടെത്തിയതെന്നാണ് വിജയാ ഒപ്ടിക്കല്‍ സിഇഒ ശേഷന്‍ ജയരാമന്‍ അവകാശപ്പെടുന്നത്.