മറീന ബീച്ചിലെ കരുണാനിധിയുടെ സമാധിയില്‍ ഇന്നലെ രാത്രി മുതല്‍ സന്ദര്‍ശകരുടെ തിരക്കാണ്.

ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ അന്ത്യോപചാര 'ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി ആയി. തിരക്കില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരാണ് മരിച്ചത്. നിലവില്‍ ചികിത്സയിലുള്ള 22 പേരിൽ 2 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരിൽ ഒരാളെ തിരിച്ചറിയാനുണ്ട്.

അതേസമയം മറീന ബീച്ചിലെ കരുണാനിധിയുടെ സമാധിയില്‍ ഇന്നലെ രാത്രി മുതല്‍ സന്ദര്‍ശകരുടെ തിരക്കാണ്. കരുണാനിധിയുടെ മകനും തമിഴ്നാട് പ്രതിപക്ഷനേതാവുമായ എം.കെ.സ്റ്റാലിന്‍ രാവിലെ ഇവിടെ എത്തി പുഷ്പാര്‍ച്ചന നടത്തി. ഇന്ന് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തമിഴ്നാട്ടിലെ സ്കൂളുകള്‍ പലതും തുറന്നിട്ടില്ല. കരുണാനിധിയോടുള്ള ആദരസൂചകമായി ഒരാഴ്ചത്തെ ദുഖാചരണത്തിനാണ് സർക്കാർ ഉത്തരവിട്ടിരുന്നു.