അപകടനില തരണം ചെയ്തുവെന്ന് എച്ച് രാജ ഗവര്‍ണര്‍ ആശുപത്രിയിലെത്തും
ചെന്നൈ: അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി(94)യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രുണാനിധി അപകടനില തരണം ചെയ്തുവെന്ന് മുൻ കേന്ദ്രമന്ത്രി എ.രാജ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ഇന്നലെ രാത്രി വൈകി ഒന്നരയോടെ കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്. ചെന്നൈ ഗോപാലപുരത്തെ വീട്ടിൽ ആശുപത്രിസമാന സന്നാഹത്തോടെയായിരുന്നു ഇതുവരെയുള്ള ചികിൽസ.
മക്കളായ സ്റ്റാലിൻ, അഴഗിരി, കനിമൊഴി എന്നിവർ കരുണാനിധിയ്ക്കൊപ്പം ആശുപത്രിയിലുണ്ട്. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ആശുപത്രിയിലേക്ക് വരുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം അർധരാത്രി രണ്ടരയോടെ പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിൽ രക്തസമ്മർദ്ദം സാധാരണനിലയിലായെന്നും കരുണാനിധി ഐസിയുവിൽ വിദഗ്ദ്ധഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് പറയുന്നത്.
