കരുണാനിധിയുടെ ആരോഗ്യ നിലയിൽ പുരോഗതി എന്ന് മെഡിക്കൽ ബുള്ളറ്റിന്‍
തമിഴ് നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യ നിലയിൽ പുരോഗതി. മരുന്നുകളുടെ സഹായത്തോടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി കാവേരി ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
അതേസമയം കരുണാനിധി തീവ്ര പരിചരണ വിഭാഗത്തിൽ തുടരുമെന്നും ബുള്ളറ്റിൻ പറയുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മകള്‍ കനിമൊഴിയും പറഞ്ഞിരുന്നു.
