കാരുണ്യ അടക്കമുള്ള പ്രത്യേക ലോട്ടറികള്‍ ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്
ദില്ലി:കാരുണ്യ അടക്കമുള്ള പ്രത്യേക ലോട്ടറികൾ ലക്ഷ്യം കണ്ടില്ലെന്ന് സിജിഎ റിപ്പോർട്ട്. കാരുണ്യയിൽ 632 കോടിയുടെ ചികിത്സ അപേക്ഷയിൽ പണം നൽകിയില്ല. ബജറ്റ് വിഹിതത്തിന്റെ അപര്യാപ്തതയും കൂടുതല് അപേക്ഷകളുമാണ് ഇതിന് കാരണമെന്നാണ് സര്ക്കാര് വാദം.
