ഊട്ടി: ദുല്‍ഖര്‍ സല്‍മാനോട് ആരാധകര്‍ക്കുള്ള സ്നേഹം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകന്‍. ദുല്‍ഖര്‍ നായകനാകുന്ന ബോളിവുഡ് സിനിമയുടെ സംവിധായകന്‍ ആകര്‍ഷ് ഖുറാനയാണ് സംഭവം മുംബൈയിലെ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്‍ ഇര്‍ഫാന്‍ ഖാന്‍ എന്നിവരാണ് ആകര്‍ഷ് സംവധാനം ചെയ്യുന്ന കര്‍വാന്‍ എന്ന പടത്തില്‍ നായകര്‍.
ഊട്ടിയിലെ ഷൂട്ടിംഗിന് ഇടയിലാണ് സംഭവം അരങ്ങേറിയത്, ഏതാണ്ട് 300 പെണ്‍കുട്ടികള്‍ ദുല്‍ഖറെയും ഇര്‍ഫാനെയും വന്ന് പൊതിഞ്ഞത്. എല്ലാവര്‍ക്കും ഫോട്ടോ എടുക്കുകയാണ് വേണ്ടത്. അവര്‍ക്ക് ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെയാണ് ദുല്‍ഖറും ഇര്‍ഫാനും ഈ രംഗം കൈകാര്യം ചെയ്തതെന്ന് സംവിധായകന്‍ പറയുന്നു.
ഇരു നായകന്മാരുടെയും ഫാന്‍സ് വീണ്ടും ഷൂട്ടിംഗില്‍ പ്രതിസന്ധിയുണ്ടാക്കിയെന്ന് സംവിധായകന്‍ പറയുന്നു. മറ്റൊരു അവസരത്തില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നപ്പോള്‍ തന്നെയും ക്യാമറമാനെയും പോലും തള്ളിമാറ്റി ജനക്കൂട്ടം എത്തിയെന്നും പിന്നീട് ആളുകള്‍ക്ക് ഫോട്ടോ എടുത്ത് കൊടുക്കുകയും മറ്റുമാരുന്നു തങ്ങളുടെ പണിയെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഒന്നിനാണ് കര്‍വാന്‍ റിലീസാകുന്നത്. മിഥില പാല്‍ക്കറാണ് ഈ ചിത്രത്തിലെ നായിക. മിഥിലയുടെയും അരങ്ങേറ്റ ചിത്രമാണിത്.
