ഇലക്ട്രിക് ലൈനിന്‍റെ മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രണ്ട് പേര്‍ മണ്ണിനടിയിൽ പെട്ടതായി സംശയമുണ്ട്. തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
കാസര്‍ഗോഡ്: കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി കുന്നുംകയ്യിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപെട്ടു. ബസ് കാത്തു നിന്ന രണ്ടുപേര്‍ മണ്ണിനടിയിൽ പ്പെട്ടതായി സംശയം. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കനത്തമഴയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്.
കൊന്നക്കാട്ടേക്കുള്ള ബസിന് യാത്രചെയ്യാൻ ബസ്റ്റോപ്പിൽ കാത്തുനിന്നവര്‍ മണ്ണിനടിയിൽ പെട്ടെന്ന സംശയത്തിൽ പോലീസും ഫയർഫോസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ പിന്നിടുന്ന രക്ഷാപ്രവർത്തനത്തിൽ മണ്ണിനടിയിൽ പെട്ടെന്ന് പറയപ്പെടുന്നവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വിവരമറിഞ്ഞു കൂടുതൽ രക്ഷാപ്രവർത്തകർ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഭീമനടി നീലീശ്വരം റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.
