കാസര്‍കോട്: കാസര്‍കോട്ടെ മദ്രസ അദ്ധ്യാപകന്‍ റിയാസിന്റെ കൊലപാതക കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപെട്ട് ചൂരി പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കി. പള്ളിയിലെ കൊലപാതകം ഭീകരവാദമായി കാണണമെന്നാണ് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.
വര്‍ഗീയ വിരോധത്തിലാണ് പ്രതികള്‍ പള്ളിയിലെത്തി മദ്രസ അദ്ധ്യാപകനെ കൊലപെടുത്തിയതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് സാമുദായിക കലാപത്തിനുള്ള ശ്രമമായി കണ്ട് കേസിലെ പ്രതികളായ മൂന്നുപേര്‍ക്കെതിരേയും ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തണമെന്ന് പള്ളക്കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു.
അറസ്റ്റിലായ മൂന്നു പ്രതികളും സജീവ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന വിവരം എഫ്‌ഐആറിലും കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ്് റിപ്പോര്‍ട്ടിലും പൊലീസ് മറച്ചുവച്ചെന്നും ഇവര്‍ മുഖ്യമന്ത്രിയോട് പരാതിപെട്ടു.
