കാസർകോട്: കാസര്‍കോടിന്​ സമീപം റെയിൽപാളത്തിൽ വിളളൽ. കളനാടിന് സമീപത്താണ് റെയിൽപാളത്തിൽ വിളളൽ കണ്ടെത്തിയത്. എഞ്ചിനീയറിംഗ് വിഭാഗം പരിശോധിച്ച് താൽക്കാലികമായി പ്രശ്നം പരിഹരിച്ചു. ഇന്ന് രാവിലെ മാവേലി എക്‌സ്പ്രസ് കടന്നു പോകുന്നതിന് തൊട്ട് മുമ്പാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ എഞ്ചിനീയറിങ് വിഭാഗവും ആർ.പി പൊലീസും സംഭവസ്ഥലത്ത് എത്തി. തലനാരിഴക്കാണ്​ വന്‍ അപകടം ഒഴിവായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാത്രി നിരവധി ട്രെയിനുകള്‍ ഈ റൂട്ടിലൂടെ കടന്നുപോയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred