ശ്രീനഗര്‍: ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്‍റെ കമാൻഡർ ബുർഹൻ വാണിയുടെ വധമാണ് ജമ്മുകശ്മീരിലെ ഇപ്പോഴത്തെ സംഘർഷങ്ങളിലെക്ക് നയിച്ചത്. തെക്കൻ കശ്മീരിലെ ത്രാലിലുള്ള ബുർഹൻ വാണിയുടെ വീട്ടിലെത്താൻ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുർഹന്‍റെ സഹോദരനും ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. ബുർഹനെ ഭീകരസംഘടനയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചു എന്ന് പിതാവ് മുസാഫർ വാണി പറഞ്ഞു. 

ഇനി ബാക്കിയുള്ള മകനെയും മകളെയും ഭീകരസംഘടനകൾക്ക് നല്‍കില്ലെന്ന് സ്കൂൾ ഹെഡ്മാസ്റ്ററായ മുസഫർ വാണി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഇതാദ്യമായാണ് ഒരിന്ത്യൻ ചാനൽ ബുഹന്‍റെ വീട്ടിലെത്തുന്നത്.