ഇപ്പോഴും വെടിവെപ്പ് തുടരുന്നതായാണ് വിവരം.
ശ്രീനഗര്‍: കാശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു. സാംബ ജില്ലായിലുണ്ടായ ആക്രമണത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മുതല്‍ അന്താരാഷ്ട്ര അതിർത്തിയില്‍ യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് പാക് സൈന്യം വെടിയുതിർത്തതെന്ന് ബിഎസ്എഫ് പറഞ്ഞു.
ഒരു അസിസ്റ്റന്‍റ് കമാന്‍റന്‍റ്, സബ് ഇന്‍സ്പെക്ടർ, രണ്ട് ജവാന്മാർ എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഇപ്പോഴും വെടിവെപ്പ് തുടരുന്നതായാണ് വിവരം. ഇന്ത്യ - പാക് സൈനീക ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയില്‍ ഈ മേഖലയില്‍ വെടിനിർത്തല്‍ കരാറില്‍ പാകിസ്ഥാന്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചാണ് ഇപ്പോള്‍ പാകിസ്ഥാന്‍ വെടിവെപ്പാരാംഭിച്ചത്.
