ജിഎസ്ടി മൂലം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷിച്ച വളര്‍ച്ച ലഭിച്ചില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യനയം വിജയകരമായോ എന്ന് വിലയിരുത്താന്‍ സമയമായിട്ടില്ല. ഉത്തരവാദിത്വ ടൂറിസം പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ ടൂറിസം അവാര്‍ഡുകള്‍ ഏറ്റുവാങ്ങാന്‍ ദില്ലിയിലെത്തിയതായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.