കതിരൂര്‍ മനോജ് വധം; ഇന്നും വാദം തുടരും

First Published 14, Mar 2018, 7:34 AM IST
Kathiroor Manoj murder follow up
Highlights
  • കതിരൂര്‍ മനോജ് വധം
  • ഇന്നും വാദം തുടരും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പി ജയരാജന്‍റെ  ആവശ്യം ഇന്നലെ ജസ്റ്റിസ് കെമാല്‍ പാഷയുടെ സിങ്കിള്‍ ബഞ്ച് നിരാകരിച്ചിരുന്നു. യുഎപിഎ ചുമത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. വാദം പൂര്‍ത്തിയായാല ഇന്ന്  കേസില്‍ വിധിയുണ്ടാവാനും സാധ്യതയുണ്ട്.

loader