ന്യൂഡല്‍ഹി: കാവേരി പ്രശ്നത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതിയിലിക്കുന്ന കാര്യമായതിനാൽ ഇടപെടാനാകില്ല. ജനങ്ങൾ അക്രമം അവസാനിപ്പിക്കണമെന്നും പ്രശ്നം ചർച്ച ചെയ്യാൻ കർണ്ണാടകം സർവ്വകക്ഷിയോഗം വിളിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.