കൊച്ചി; 2009ല്‍ ആയിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം. ആറുമാസം മാത്രം നീണ്ടു നിന്ന ദാമ്പത്യം 2011 ഓടെ അവസാനിച്ചു. എന്നാല്‍ ആ സമയങ്ങളില്‍ നിഷാലിന്‍റെ അമ്മ സംസാരിക്കുന്നു എന്നതരത്തില്‍ വ്യാപകാമായി ഒരു ഓഡിയോ പ്രചരിച്ചിരുന്നു.
നിഷാലിന്‍റെ അമ്മയുടേത് എന്ന് അവകാശപ്പെടുന്ന ആ ഓഡിയോയില്‍ ദിലീപിനു കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘം ഉണ്ട് എന്ന പരാമര്‍ശം ഉണ്ടായിരുന്നു.നിഷാലിന്‍റെ അമ്മയും ഒരു ടെലിവിഷന്‍ അവതാരകനും തമ്മിലുള്ള ഫോണ്‍ സംഭാഷണമായിരുന്നു അത് എന്നാണ് റിപ്പോര്‍ട്ട്.
ദിലീപ് നിഷാലിനെ വധിക്കാനും ക്വട്ടേഷന്‍ നല്‍കി എന്ന് ആ ഓഡിയോയില്‍ പറഞ്ഞിരുന്നു. ദിലീപ് ഇതേ വിഷയത്തില്‍ അറസ്റ്റിലായതോടെ വീണ്ടും ഈ ശബ്ദരേഖ സോഷില്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
