അവസാനമായി അച്ഛന്‍റെ ചിതയ്ക്ക് തീകൊളുത്തി മാറി നിന്ന് മകന്‍ ഇടറുന്ന ശബ്ദത്തില് ഉറക്കെ വിളിച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്...ചിതയ്ക്ക് മുന്നിൽ നിന്നവർ അതേറ്റു വിളിച്ചു. സഖാവായ അച്ഛന് വേണ്ടി മകന്‍റെ യാത്രാമൊഴി ഇങ്ങനെയായിരുന്നു.

കായംകുളം: അവസാനമായി അച്ഛന്‍റെ ചിതയ്ക്ക് തീകൊളുത്തി മാറി നിന്ന് മകന്‍ ഇടറുന്ന ശബ്ദത്തില് ഉറക്കെ വിളിച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്... ചിതയ്ക്ക് മുന്നിൽ നിന്നവർ അതേറ്റു വിളിച്ചു. സഖാവായ അച്ഛന് വേണ്ടി മകന്‍റെ യാത്രാമൊഴി ഇങ്ങനെയായിരുന്നു.

ചിതയ്ക്ക് തീകൊളുത്തി കഴിഞ്ഞ് മാറിനില്‍ക്കുമ്പോള്‍ ചുറ്റുംകൂടിയവര്‍ മുദ്രാവാക്യം വിളിച്ചു. ഈ സമയം ഒന്നും മിണ്ടാതെ മാറി നില്‍ക്കുകയായിരുന്നു മകന്‍. മുദ്രാവാക്യം വിളി നിലച്ചപ്പോള്‍ ഇടറിയ ശബ്ദത്തില്‍ അവനും മുദ്രാവാക്യം വിളിച്ചു. തൊണ്ടപൊട്ടുന്ന ശബ്ദത്തില്‍ ചുറ്റും കൂടിയവരും അത് ഏറ്റുവിളിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച കായംകുളം നഗരസഭാ കൗണ്‍സിലറും സിപിഎം പെരിങ്ങാല ലോക്കല്‍ കമ്മിറ്റി അംഗവുമായ വിഎസ് അജയന്‍റെ അന്ത്യകര്‍മങ്ങള്‍ക്കിടെയായിരുന്നു മകന്‍ അച്ഛനായി മുദ്രാവാക്യം വിളിച്ചത്. കായംകുളം നഗരസഭയില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു അജയന്‍ കുഴഞ്ഞുവീണത്. ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്.