കെബി ഗണേശ് കുമാര്‍ എംഎല്‍എ ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ പലരും ഗണേഷിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ സരിതയെക്കൊണ്ട് ആരോപണമുന്നയിച്ചതിന് പിന്നില്‍ ഗണേഷാണെന്ന് മുന്‍ മന്ത്രി ഷിബു ബേബിജോണും സോളാര്‍ കമ്മീഷന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു. 

ജയിലില്‍ കഴിഞ്ഞതിന് ശേഷം ഗണേഷിന്‍റെ പിഎ പ്രദീപിനെ കണ്ടതായി സരിതയും കമ്മീഷന് മുമ്പാകെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളുടെ സത്യാവസ്ഥ അറിയുന്നതിനായാണ് ജസ്റ്റീസ് എന്‍ ശിവരാജന്‍ ഗണേഷിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.