തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 35 ലക്ഷം രൂപ സംഭാവന നല്‍കി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി കെ.ബി പത്മദാസ്, ട്രഷറര്‍ ബിനോയ് ജോസഫ് തുടങ്ങിവരാണ് തുക കൈമാറിയത്. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്ന് സംഭരിച്ച തുകയാണ് സര്‍ക്കാറിലേക്ക് കൈമാറിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
