തിരുവനന്തപുരം: വെള്ളാപ്പള്ളിക്ക് മറുപടിയുമായി മുന്‍ മന്ത്രി കെ.സി ജോസഫ്. ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി വിട്ടുനിന്നതിനെക്കുറിച്ച് വെള്ളപ്പാള്ളി നടത്തിയ പരാമര്‍ശം വസ്തുതാ വിരുദ്ധമെന്ന് കെ.സി. ജോസഫ് പ്രതികരിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ നിന്ന് വിട്ടു നിന്നാല്‍ കൊള്ളാമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ആവശ്യപ്പെട്ടതിനാലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുക്കാതിരുന്നത്. 

ബി.ജെ.പി ബി.ഡി.ജെ.എസ് ബന്ധം ഉരുത്തിരിയുന്ന വേളയില്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം ചിലര്‍ക്ക് അസുഖകരമായിരുന്നുവെന്ന് അറിയാമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ പ്രായോഗിക സമീപനം ഉമ്മന്‍ ചാണ്ടിക്കില്ലാത്തതിനാലാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.