തിരുവനന്തപുരം: വരുമാന ചോർച്ചയല്ല സർക്കാരിന്റെ പിടിപ്പുകേടാണ് സാന്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് കെസി ജോസഫ് എംഎല്‍എ. കേരളത്തിന്റെ സാന്പത്തിക സ്ഥിതി എന്താണെന്ന് ധവളപത്രം പുറപ്പെടുവിച്ച് സർക്കാർ ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സാന്പത്തിക അടിയന്തരാവസ്ഥയാണ്. സര്‍ക്കാര്‍ ജനങ്ങളിൽ നിന്നും യാഥാർത്ഥ്യം മറച്ചുവയ്ക്കുകയാണ്. കിഫ്ബി കടലാസിൽ അനുമതി നല്‍കുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്നും. ധനമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
