മദ്യനയത്തിനെതിരെ പ്രചാരണം ശക്തമാക്കാൻ തീരുമാനം പഞ്ചായത്തുകൾ തോറും പ്രചാരണം ചെങ്ങന്നൂരിൽ പൊതുസമ്മേളനം നടത്തും

ആലപ്പുഴ: മദ്യനയത്തിനെതിരെ ചെങ്ങന്നൂർ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കാൻ മദ്യവിരുദ്ധ സംയുക്തസമിതി തീരുമാനം. മണ്ഡലത്തിൽ നടത്തിയ സർവ്വേയിൽ മദ്യനയത്തിനെതിരെ 87 ശതമാനം സ്ത്രീകൾ പ്രതികരിച്ചുവെന്ന് മദ്യവിരുദ്ധസമിതി ജനറൽ കൺവീനർ പ്രസാദ് കുരുവിള ആവകാശപ്പെട്ടു. സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ പ്രതിഫലനം ചെങ്ങന്നൂരിലുണ്ടാകുമെന്ന് നേരത്തെ തന്നെ മദ്യവിരുദ്ധസമിതി പ്രഖ്യാപിച്ചിരുന്നു.

മദ്യ നയത്തിനെതിരെയുള്ള പ്രചാരണത്തിനായി രൂപീകരിച്ച വിശാചസഖ്യം ഇതിനകം ഒരുഘട്ടപ്രചാരണം മണ്ഡലത്തിൽ നടത്തിയിരുന്നു. സ്ത്രീകളെയും പുതിയവോട്ടർമാരെയും ലക്ഷ്യമിട്ടാണ് അടുത്ത ഘട്ടപ്രചാരണം. പതിനാലാം തിയതി മുതൽ എല്ലാ പഞ്ചായത്തിലും പ്രചാരണം നടത്തും 22ന് ചെങ്ങന്നൂരിൽ പൊതുസമ്മേളനം നടത്തും. 

മതമേലധ്യക്ഷൻമാരുടെ പിന്തുണ സമരത്തിനുണ്ടെന്ന് സമിതി അവകാശപ്പെട്ടു. ഒരു മുന്നണിയെയും പിന്തുണക്കുകയോ എതിർക്കുകയോ അല്ല മദ്യത്തിനെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതി മദ്യനിരോധനസമിതി കേരളസർവ്വോദയമണ്ഡലം മദ്യവിരുദ്ധജനകീയമുന്നണി തുടങ്ങിയ സംഘടനകൾ പങ്കെടുത്തു.