പ്രചാരണം എൽഡിഎഫിനെ നെഗറ്റീവ് ആയി ബാധിക്കും

ആലപ്പുഴ: സർക്കാരിന്‍റെ മദ്യനയത്തിനെതിരെ തുറന്ന പ്രതിഷേധവുമായി കെസിബിസി. ചെങ്ങന്നൂരിൽ 23ന് ബഹുജന കൺവൻഷൻ ചേരുമെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി അറിയിച്ചു. കെസിബിസിയുടെ പ്രചാരണം എൽഡിഎഫിനെ നെഗറ്റീവ് ആയി ബാധിക്കും. 

ജനം കാര്യങ്ങൾ മനസിലാക്കി വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആർക്ക് വോട്ട് ചെയ്യണം എന്ന് കെസിബിസി ആഹ്വാനം ചെയ്യില്ല. ആര് ജയിച്ചാലും അത് തങ്ങളെ ബാധിക്കില്ലെന്ന് കെസിബിസി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.