അതെസമയം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജി നാളെ സുപ്രീംകോടതിയിൽ പരാമർശിക്കും.

ദില്ലി: കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് കേസിൽ തടസഹർജി സമർപ്പിച്ച് സിബിഎസ്ഇ വിദ്യാർത്ഥികൾ. നാല് വിദ്യാർത്ഥികളാണ് തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി അഭിഭാഷകൻ അൽജോ കെ ജോസഫ് മുഖാന്തരം തടസഹർജി സമർപ്പിച്ചത്. അതെസമയം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജി നാളെ സുപ്രീംകോടതിയിൽ പരാമർശിക്കും. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണനാണ് ഹർജി പരാമർശിക്കുക. ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി നാളെ പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിദ്യാർത്ഥികൾക്കായി ഹാജരാകും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Axiom 4 mission