നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദലിന്‍റെ നില ഗുരുതരമായി തുടരുന്നു . മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കേദൽ ജിൻസൻ രാജയുടെ ജീവന്‍ വെൻറിലേറ്റിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ന്യുമോണിയ കടുത്തതിനാല്‍ ആന്‍റിബയോട്ടിക്കുകളും നല്‍കുന്നുണ്ട് . കേദലിന്‍റെ ആരോഗ്യനില വിലയിരുത്താനായി ഏഴു വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച മെഡിക്കൽ ബോര്‍ഡ് തിങ്കളാഴ്ച വീണ്ടും ചേരും .വ്യാഴാഴ്ച പുലർച്ചെയാണ് പൂജപ്പുര സെൻട്രൽ ജയിലിലെ സെല്ലിനുള്ളില്‍ കേദലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്
കേദലിന്‍റെ നില അതീവ ഗുരുതരം; മെഡിക്കൽ ബോര്‍ഡ് തിങ്കളാഴ്ച
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
