ജി.പി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ മലയാളികള്‍ക്ക് ചിരപരിചിതനാണ്. അവതാരകനായും നടനായും ജി.പി ആരാധകരെ കൂട്ടിയിട്ടുണ്ട്. ഇനി വില്ലനായി ജിപിയെ കാണാം. വില്ലനായി തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ജിപി. ജീവ നായകനായെത്തുന്ന 'കീ' യിലാണ് വില്ലനായി ജി.പി എത്തുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ഖാലിസ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
