ഒരേ സിനിമയില്‍ 110 ലുക്കില്‍ നടിയുടെ വേഷപ്പകര്‍ച്ച, ചരിത്രം കുറിച്ച് കീര്‍ത്തി
ഒരേ സിനിമയില് നൂറിലധികം വേഷത്തിലെത്തി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് മലയാളി നടി കീര്ത്തി സുരേഷ്. നടി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനടി എന്ന ചിത്രത്തലിാണ് കീര്ത്തിയുടെ 110 ലുക്കിലുള്ള വേഷപ്പകര്ച്ച. സാവിത്രിയെയാണ് കീര്ത്തി ചിത്രത്തില് അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകന് നാഗ് അശ്വിനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സാവിത്രിയുടെ വേഷത്തിനായി 110 ലുക്കില് കീര്ത്തി വേഷമിടുന്നുണ്ടെന്നാണ് നാഗ് അറിയച്ചത്. ചരിത്രത്തിലെ തന്നെ ആദ്യ സഭവമാണിതെന്നും നാഗ് പറയുന്നു. ജെമിനി ഗണേശന്റെയും സാവിത്രിയുടെയും പ്രണയകഥ പറയുന്ന ചിത്രത്തില് ദുല്ഖര് സല്മാനാണ് ജെമിനിയെ അവതരിപ്പിക്കുന്നത്. മെയ് ഒമ്പതിനാണ് ചിത്രം റിലീസിനെത്തുന്നത്.
കീര്ത്തിയെ വ്യത്യസ്ഥ വേഷങ്ങള് കാണാനുള്ള ആകാംശയിലാണ് ഇപ്പോള് ആരാധകര്. പുതിയ ലുക്കിന്റെ ചില ചിത്രങ്ങള് അണിയറ പ്രവര്ത്തകര് പുറത്തുവിട്ടിട്ടുണ്ട്. സാവിത്രിയുമായി ഏറെ സാമ്യമുള്ള വേഷപ്പകര്ച്ചയാണ് കീര്ത്തി നടത്തിയിരിക്കുന്നത്. പുറത്തു വിട്ടിരിക്കുന്ന ഓരോ ചിത്രവും ശ്രദ്ധേയമാണ്.





