വീടിന് നേര്‍ക്ക് കല്ലേറ് ആര്‍ക്കും പരിക്കില്ല  

കണ്ണൂര്‍:കീഴാറ്റൂരിലെ സിപിഎം പ്രവര്‍ത്തകയുടെ വീടിന് നേരെ കല്ലേറ്. ടി. അനിതയുടെ വീടിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീട്ടിനെതിരെ ഇന്നലെ ആക്രമണം നടന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളികള്‍ കൂട്ടായ്മ നടത്തുന്ന സമരത്തെ നേരിടാന്‍ സിപിഎം ബന്ദല്‍ സമരവുമായി ഇറങ്ങാന്‍ തുടങ്ങുകയാണ്. വയല്‍കിളികള്‍ക്കെതിരെ നാട് കാവല്‍ എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ് സിപിഎം തീരുമാനം. 

പ്രതിരോധപരിപാടികളുടെ ഭാഗമായി കീഴാറ്റൂരില്‍ കാവല്‍പ്പുര എന്ന പേരില്‍ സിപിഎം സമരപ്പന്തല്‍ കെട്ടും. വരുന്ന 24ാം തിയതി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് ബഹുജനമാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതി എന്ന ബദല്‍ സംഘടന രൂപീകരിച്ചാവും സിപിഎമ്മിന്റെ പ്രക്ഷോഭം.