ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ മോഷണം പോയ പ്രസിദ്ധമായ നീല വാഗൺ ആര്‍ കാർ കണ്ടെത്തി.ഗാസിയാബാദിൽ നിന്നാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സെക്രട്ടേറിയറ്റിനു സമീപത്ത് നിന്നും കാറ് മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.സമ്മാനമായി ലഭിച്ച ഈ കാറാണ് ആദ്യം തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും അരവിന്ദ് കെജ്രിവാള്‍ ഉപയോഗിച്ചിരുന്നത്. വിഐപി സംസ്കാരത്തിനെതിരായ പോരാട്ടത്തിന്‍റെ പ്രതീകമായും പാര്‍ട്ടി പ്രവര്‍ത്തകര്‍ കാറിനെ വിശേഷിപ്പിച്ചിരുന്നു.