ദില്ലി: പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയുടെ ഉറവിടം കാണിക്കാന്‍ സാധിക്കാത്ത ആം ആദ്മി പാര്‍ട്ടിയോട് 30 കോടി രൂപ നികുതി ഒടുക്കാന്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഡിസംബര്‍ ഏഴിന് മുമ്പ് പണം ഒടുക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2014 മുതല്‍ 15 വരെയുള്ള സമയത്ത് പാര്‍ട്ടി സംഭാവന സ്വീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആദായനികുതി വകുപ്പ് പറുന്നത്. വിദേശത്തു നിന്നടക്കമുള്ള സംഭാവനകളില്‍ ക്രമക്കേടുണ്ട്. ഇക്കാര്യങ്ങളഇല്‍ വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചിട്ടും പാര്‍ട്ടി അത് ഉപയോഗപ്പെടുത്തിയില്ല-ആദായ നികുതി വകുപ്പ് നല്‍കിയ നോ്ട്ടീസില്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് എഎപി പ്രതികരിച്ചു. ബിജെപി സര്‍ക്കാറിന്റെ കീഴിലുള്ള ആദായനികുതി വകുപ്പ് സര്‍ക്കാര്‍ പാര്‍ട്ടിക്കെതിരെ ഉപോയഗിക്കുകയാണെന്നും ആം ആദ്മി ആരോപിച്ചു.