സമരത്തിലൂടെ ദില്ലിയിൽ മോദിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുക. സഖ്യത്തിന് ശ്രമിച്ചിട്ടും വഴങ്ങാത്ത കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുക. ഇതാണ് കെജ്രിവാളിന്‍റെ ലക്ഷ്യം. ഏഴു സീറ്റും പാര്‍ട്ടി നേടിയാൽ രണ്ടു വര്‍‍ഷത്തിനുള്ളിൽ ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി . ഇതാണ് കെജ്രിവാളിന്‍റെ വാഗ്ദാനം. 

ദില്ലി: രാജ്യതലസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ തന്‍റെ വരുതിയിലാക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് കെജ്രിവാള്‍ അടുത്ത മാസം ഒന്നിന് അനിശ്ചിതകാല നിരഹാര സമരം തുടങ്ങും.

പലവട്ടം കേന്ദ്രത്തിനെതിരെ പ്രത്യക്ഷ സമരത്തിന് അയുധമാക്കിയ പൂര്‍ണ സംസ്ഥാന പദവി വിഷയമാണ് ആം അദ്മി പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ത്തി കൊണ്ടു വരുന്നത്. അധികാരത്തിൽ എത്തിയാൽ ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന മോദിയുടെ പഴയ വാഗ്ദാനം ഓര്‍മിപ്പിച്ചു കൊണ്ടാണ് കെജ്രിവാള്‍ നിരാഹാര സമരം തുടങ്ങുന്നത്. 

സമരത്തിലൂടെ ദില്ലിയിൽ മോദിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുക. സഖ്യത്തിന് ശ്രമിച്ചിട്ടും വഴങ്ങാത്ത കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുക. ഇതാണ് കെജ്രിവാളിന്‍റെ ലക്ഷ്യം. ഏഴു സീറ്റും പാര്‍ട്ടി നേടിയാൽ രണ്ടു വര്‍‍ഷത്തിനുള്ളിൽ ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി . ഇതാണ് കെജ്രിവാളിന്‍റെ വാഗ്ദാനം. 

സ്ത്രീസുരക്ഷ, തൊഴിൽ ,ശുചിത്വം ,അഴമിതി രഹിതമായ ഉദ്യോഗസ്ഥര്‍ , അടിസ്ഥാന സൗകര്യ വികസനം എന്നിവ ദില്ലിയിൽ ഉറപ്പാക്കണമെങ്കിൽ പൂര്‍ണ സംസ്ഥാന പദവി വേണമെന്നാണ് കെജ്രിവാള്‍ വോട്ടര്‍മാരോട് പറയുന്നത് . കഴിഞ്ഞ തവണ ദില്ലിയിലെ ഏഴു ലോക്സഭാ സീറ്റും ബി.ജെ.പിയാണ് ജയിച്ചത്. 

തന്‍റെ നിരാഹാര സമരത്തിലൂടെ എ.എ.പി പ്രവര്‍ത്തകരെ തിരഞ്ഞെുടുപ്പിനായി സജ്ജമാക്കാനും. സമരത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കി ബി.ജെ.പിക്കെതിരെ ദില്ലിയിൽ വികാരം ശക്തമാക്കാമെന്നും കെജ്രിവാള്‍ കണക്കൂ കൂട്ടുന്നു. ബി.ജെ.പി ദില്ലിയോട് അനീതി കാട്ടിയെന്ന് വീടു വീടാന്തരം പ്രചാരണം നടത്താനും എ.എ.പി തീരുമാനിച്ചിട്ടുണ്ട് .