ബിഷപ്പിന് പൊലീസിന്‍റെ പിന്തുണ, ഡിജിപിക്ക് നാണമില്ലേയെന്ന് കെമാല്‍ പാഷ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 9, Sep 2018, 3:54 PM IST
Kemal Pasha against dgp
Highlights

ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുകയാണ്. പിന്തുണയുമായി വൈദികരും ബിഷപ്പുമാരും സമരവേദിയിലെത്തുന്നുണ്ട്. 
 

കൊച്ചി:ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ബിഷപ്പും പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ്. ഡിജിപിക്ക് നാണമില്ലേ എന്നും കെമാല്‍ പാഷ ചോദിച്ചു.  ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുകയാണ്. പിന്തുണയുമായി വൈദികരും ബിഷപ്പുമാരും സമരവേദിയിലെത്തുന്നുണ്ട്. 

എന്നാല്‍  ജലന്ധർ ബിഷപ്പിനെതിരായ കേസില്‍ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ഐജിക്ക് നിർദ്ദേശം നൽകിയെന്ന് ഡിജിപി പറഞ്ഞു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിട്ടില്ല. അന്വേഷഷണം ശരിയായ ദിശയിലെന്ന് ഐജി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു.

loader