കേന്ദ്രത്തിനെതിരെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനുള്ള ധനസഹായം ലഭിക്കുന്നതിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി മുൻ ജ‍‍ഡ്ജി കെമാൽ പാഷ പറഞ്ഞു. യുഎഇ സഹായം ലഭിക്കുന്നതിൽ ആർക്കാണ് ബുദ്ധിമുട്ടെന്ന് കെമാൽ പാഷ തിരുവനന്തപുരത്ത് ചോദിച്ചു.  

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനുള്ള ധനസഹായം ലഭിക്കുന്നതിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി മുൻ ജ‍‍ഡ്ജി കെമാൽ പാഷ പറഞ്ഞു. യുഎഇ സഹായം ലഭിക്കുന്നതിൽ ആർക്കാണ് ബുദ്ധിമുട്ടെന്ന് കെമാൽ പാഷ തിരുവനന്തപുരത്ത് ചോദിച്ചു. 

തമ്പ്രാനും കോരനുമല്ല കേന്ദ്രവും കേരളവും. യുഎഇ നൽകിയത് മലയാളിയുടെ വിയർപ്പിന്‍റെ വിലയെന്നും കെമാൽ പാഷ കൂട്ടിച്ചേര്‍ത്തു.