തിരുവനന്തപുരം: ശിശുമരണനിരക്കില്‍ കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടം. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ പ്രകാരം കേരളത്തിലെ ശശിശുമരണ നിരക്ക് ആയിരത്തില്‍ ആറ് മാത്രമാണ്. അമേരിക്ക ഉള്‍പ്പെടെയുളള വികസിത രാജ്യങ്ങളുടെ ശിശുമരണ നിരക്കിന് തുല്യമാണിത്. ശിശുമരണനിരക്കില്‍ ദേശീയ ശരാശരി 42 ആയിരിക്കുമ്പോഴാണ് കേരളത്തിലെ നിരക്ക് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയിരിക്കുന്നത്.
അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ശിശുമരണം ആയിരത്തില്‍ 21 ആണ്. റഷ്യ (8), ചൈന (9), ശ്രീലങ്ക(8), ബ്രസീല്‍(15) തുടങ്ങിയ രാജ്യങ്ങള്‍ കേരളത്തേക്കാള്‍ പിന്നിലാണ്. 2009 മുതല്‍ ശിശു മരണനിരക്ക് ആയിരത്തില്‍ 12 ആയിരുന്നു. 2005-2006ല്‍ പതിനഞ്ചും. എന്നാല്‍ പുതിയ സര്‍വേയില്‍ കേരളം ആരോഗ്യപരിപാലനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.
