ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്ന് തുടങ്ങും. ശബരിമല യുവതീ പ്രവേശനം, വനിതാമതില്‍ അടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണറെക്കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചുവെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചേക്കും.

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്ന് തുടങ്ങും. ശബരിമല യുവതീ പ്രവേശനം, വനിതാമതില്‍ അടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണറെക്കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചുവെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെഎസ്ആര്‍ടിസി, എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്നം, പ്രളയക്കെടുതിയിലെ സഹായം വൈകുന്നു എന്നീ വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് ഉന്നയിക്കും. സിപിഎം ജില്ലാ കമ്മറ്റി ഓഫിസ് റെയ്ഡ് ചെയ്ത തിരുവനന്തപുരം ഡിസിപി ആയിരുന്ന ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാരെടുത്ത നടപടികളും പ്രതിപക്ഷം സഭയില്‍ വിഷയമാക്കുമെന്നാണ് വിവരം.