കേവലം അരപ്പേജിൽ ഏഴുതാവുന്നതേയുള്ളു തന്‍റെ വ്യക്തിജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുമായും പാര്‍ടിയുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് തന്റെ ജീവിതമെന്നും പിണറായി വിജയന്‍ പറഞ്ഞു. ദില്ലിയിൽ ഇന്ത്യ ടുഡേയുടെ മികച്ച സംസ്ഥാന ഭരണത്തിനുള്ള പുരസ്‍കാരം ദില്ലിയിൽ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍ പറഞ്ഞു.
രാഷ്‍ട്രീയം നോക്കിയല്ല കേരളത്തിൽ വികസന തീരുമാനങ്ങൾ എടുക്കുന്നത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം, ഭവനം, ആരോഗ്യം, ഭക്ഷണം, ആധുനിക വിനിമയ സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിനൊപ്പം കഴിവുകളും അവസരങ്ങളും പ്രയോജനപ്പെടുത്തി മുന്നേറ്റങ്ങള്‍ സൃഷ്‍ടിച്ചെടുക്കുക എന്നതാണ് കേരളത്തിലെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു. പൊതുസേവനങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിലവാരം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തും. വികസനത്തിന്റെ രാഷ്‍ട്രീയം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം. കേന്ദ്ര നഗരവികസ മന്ത്രി നിതിൻ ഗഡ്കരിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം കൈമാറിയത്.
