കോഴിക്കോട്: നോട്ട് അസാധുവാക്കലിനു ശേഷമുള്ള ഒരുമാസം സംസ്‌ഥാനത്തെ ബിവറേജസ് കോർപ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. നിലവിലെ കണക്കുകൾ പ്രകാരം 143 കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടാതെന്ന് അദ്ദേഹം പറഞ്ഞു. 

നികുതി ഇനത്തിൽ മാത്രം 80 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും രാമകൃഷ്ണൻ വ്യക്‌തമാക്കി. ബിവറേജസ് കോർപ്പറേഷനുണ്ടായ നഷ്‌ടം സർക്കാരിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.