തോമസ് ചാണ്ടിയുടെ രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാരുടെ മന്തിസഭാ ബഹിഷ്‌കരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. തോമസ് ചാണ്ടിയുടെ രാജിക്കുശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ യോഗം കൂടിയാണിത്. ഫോണ്‍ കെണി വിവാദ കേസില്‍ സമര്‍പ്പിക്കപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാനിടയില്ലെന്നാണ് അറിയുന്നത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തോമസ്ചാണ്ടി പങ്കെടുക്കുന്നു എന്നതുകൊണ്ടാണ് സിപിഐമന്ത്രിമാര്‍ വിട്ടുനിന്നത്. ഇപ്പോള്‍ ആ സാഹചര്യം നിലനില്‍ക്കുന്നില്ല എന്നതുകൊണ്ടു തന്നെ വിട്ടുനിന്ന നാല് സിപിഐ മാന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കാനാണ് സാധ്യത. ശരീന്ദ്രനെതിരെയുള്ള കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല. കുറ്റവിമുക്തനെന്ന് തെളിഞ്ഞാല്‍ എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനാണ് എന്‍സിപി നേതൃത്വം തീരുമാനിച്ചിരുന്നത്.
