പിന്‍വലിച്ച നോട്ട് മാറ്റി നല്‍കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നല്‍കാത്തതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയത്. വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സമരമിരിക്കുന്നതോട വിഷയം ദേശീയ ശ്രദ്ധയിലെത്തും. അങ്ങനെ കേന്ദ്ര നീക്കങ്ങളെ രാഷ്‌ട്രീയമായി പ്രതിരോധിക്കുക കൂടിയാണ് സമരത്തിന്റെ ലക്ഷ്യം. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ തകരുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെ തകര്‍ക്കും. ഇക്കാര്യത്തല്‍ നാടിന്‍റെ വികാരം പ്രകടിപ്പിക്കുകയാണ് സമരത്തിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഹകരണ ബാങ്ക് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയും സര്‍ക്കാറിനുണ്ട്. ഇരുവരും യോജിച്ച പ്രക്ഷോഭത്തിനും ആലോചിക്കുന്നു. ഈമാസം 21ന് സര്‍വ്വകക്ഷിയോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. എന്നാല്‍ ബി.ജെ.പി ഭരണ-പ്രതിപക്ഷ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുകയാണ്. മുഖ്യമന്ത്രി നടത്തുന്ന റിസര്‍വ്വ് ബാങ്ക് സമരം കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണെന്ന് കുമ്മനം രാജശേഖരന്‍ പറയുന്നു.