ഐഎഎസ് ഐപിഎസ് തലപ്പത്തെ പഴിചാരല്‍ തുടരുകയാണെന്നും പരാതിയുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തുകയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിഷ്ക്രിയമായി ഇരിക്കുകയാണെന്നും സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വിഷയം സഭയില്‍ ഉന്നയിച്ചു
ഹോള്‍ഡ്
കെ എം എബ്രഹാമിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ റെയ്ഡ് നടത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ത്വരിതാന്വേഷണത്തിന് മുന്‍പ് തന്നെ പരാതികളിന്മേല്‍ സാഹചര്യത്തെളിവുകളും നിയമ വശങ്ങളും പരിശോധിക്കും
റെയ്ഡില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴും പക്ഷേ വിജിലന്‍സ് ഡയറക്ടറെ തള്ളാന്‍ മുഖ്യമന്ത്രി തയാറായില്ല. കെ എം എബ്രഹാമിന്‍റെ പരാതി ഗൗരവമുളളതെന്ന് പറയുമ്പോഴും ജേക്കബ് തോമസിന് മുഖ്യമന്ത്രി പൂര്‍ണ പിന്തുണയും നല്‍കുന്നു. രണ്ടുവശത്തേയും മുഖ്യമന്ത്രി പിണക്കുന്നില്ല . എന്നാല്‍ ഇരുവിഭാഗത്തിന്‍റേയും ശീതയുദ്ധം തുടരുന്നത് പ്രതിപക്ഷം രാഷ്ട്രീയായുധമാക്കിയതോടെ ഭരണപക്ഷത്ത് അസംതൃപ്തിയേറുകയാണ്.
