നിയമസഭയിൽ പ്രത്യേക ബ്ലോക്കാകാൻ കോണ്‍ഗ്രസ് എം സ്പീക്കര്‍ പി ശ്രീരാമകൃഷ്‍ണന് കത്തു നല്‍കി. 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രത്യേക ബ്ലോക്ക് അക്കണമെന്നാണ് ആവശ്യം. പാര്‍ട്ടി നിയമസഭാ കക്ഷി സെക്രട്ടറി മോന്‍സ് ജോസഫ്, ചീഫ് വിപ്പ് റോഷി അഗസ്ത്യന്‍ എന്നിവരാണ് കത്ത് നല്‍കിയത്. ചരല്‍ക്കുന്ന ക്യാലെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണിത്. നിയമസഭയിൽ പ്രശ്നാധിഷ്ഠിത നിലപാട് സ്വീകരിക്കാനുള്ള പാര്‍ട്ടി തീരുമാനം എംഎല്‍എമാരുടെയും എംപിമാരുടെയും സംയുക്ത യോഗം അംഗീകരിച്ചു. പ്രതിപക്ഷത്തിരിക്കുന്പോള്‍ തന്നെ ജനനന്മയ്ക്ക് ഉതകുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കാനാണ് തീരുമാനം.