ഏത് മുന്നണിക്കൊപ്പം; കേരള കോൺഗ്രസ് നിർണ്ണായ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്

First Published 18, Mar 2018, 8:35 AM IST
Kerala congress steering committee
Highlights
  • ചെങ്ങന്നൂരിൽ മനസ്സാക്ഷിവോട്ട്
  • പി.കെ കൃഷ്ണദാസുമായി നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയാകും

കോട്ടയം: കേരളകോൺഗ്രസിന്‍റെ നിർണ്ണായ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് നടക്കും. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ കെ എം മാണിയുടെ തീരുമാനം ഇന്നത്തെ യോഗത്തിന് ശേഷം അറിയാം. രാജ്യസഭാ ,ചെങ്ങന്നൂർ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയനിലപാട് യോഗം ചർച്ച ചെയ്യും. 

ചെങ്ങന്നൂരിൽ മനസ്സാക്ഷിവോട്ട് എന്നാണ് നേതാക്കളുടെ ഇടയിലുണ്ടാക്കിയ ധാരണ. ബിജെപി നേതാവ് പി.കെ കൃഷ്ണദാസുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാണിക്ക് യോഗത്തിൽ വിശദീകരിക്കേണ്ടി വരും. ഇതിനിടെ, നിഷ ജോസിന്റെ വെളിപ്പെടുത്തലിൽ ഷോൺ ജോർജ് പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിൽ നിഷക്കും  മാണിക്കും ജോസ് കെ മാണിക്കും പാർട്ടി പിന്തുണ പ്രഖ്യാപിച്ചേക്കും.

മഹാസമ്മേളനത്തിന് ശേഷം ആദ്യം നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ മുന്നണിപ്രവേശനം സംബന്ധിച്ചുള്ള തീരുമാനം നീളുന്നതിലെ അതൃപ്തി നേതാക്കൾ പ്രകടിപ്പിക്കും  രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് എത്രയും വേഗം തീരുമാനിക്കണം. എന്നാൽ ചെങ്ങന്നൂരിലേത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം മതിയെന്നാണ് മാണി പക്ഷത്തിന്റ നിലപാട്.

 മനസാക്ഷിവോട്ട് എന്നാണ് നേതാക്കൾക്കിടയിലുണ്ടായിരിക്കുന്ന ധാരണ. ഇരുമുന്നണികളും മാണിയുടെ പിന്തുണപ്രതിക്ഷിക്കുന്നതിനിടെയാണ് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള കൃഷ്ണദാസിന്റെ പ്രസ്താവന. ചർച്ചയെക്കുറിച്ച്  മാണി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വിശദീകരിക്കേണ്ടി വരും.

loader