ഉപതെരഞ്ഞെടുപ്പിന് ശേഷം മുന്നണി പ്രവേശന ചര്‍ച്ചകള്‍ നടത്താനാണ് ധാരണ.

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ നിലപാട് തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് ഉപസമിതി യോഗം ഇന്ന് ചേരും. യു.ഡി.എഫിനായിരിക്കും പിന്തുണയെന്നാണ് സൂചന. പിന്തുണ തേടി യു.ഡി.എഫ് നേതാക്കള്‍ ഇന്നലെ കെ.എം മാണിയുടെ പാലായിലെ വസതിയിലെത്തിയിരുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കളുമായുള്ള ചര്‍ച്ചയില്‍ മഞ്ഞുരുകി. ചരല്‍ക്കുന്ന് പ്രഖ്യാപനത്തിന് ശേഷം ആദ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. ഉപതെരഞ്ഞെടുപ്പിന് ശേഷം മുന്നണി പ്രവേശന ചര്‍ച്ചകള്‍ നടത്താനാണ് ധാരണ. രാവിലെ പത്ത് മണിക്ക് പാലായിലെ മാണിയുടെ വസതിയിലാണ് യോഗം.