ഈ വെള്ളപ്പൊക്കത്തിൽ മനുഷ്യനെ പോലെ മിണ്ടാപ്രാണികളെയും രക്ഷിക്കുകയാണ് വേണ്ടത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ചില മിണ്ടാപ്രാണികളുടെ ചിത്രങ്ങളിലൂടെ...
കേരളത്തിലെ ഒാരോ ജനങ്ങളും ഇപ്പോൾ പറയുന്നത് ഒന്ന് മാത്രം ഞങ്ങളുടെ ജീവൻ രക്ഷിക്കണേ. നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് ഒാരോ മലയാളിയും. ഈ വെള്ളപ്പൊക്കത്തിൽ മനുഷ്യന്റെ ജീവന് മാത്രമല്ല വില മറിച്ച് മിണ്ടാപ്രാണികളുടെ ജീവനും വിലപ്പെട്ടതാണ്. മനുഷ്യരെ പോലെ സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള മിണ്ടാപ്രാണികളുമുണ്ട്. ഈ വെള്ളപ്പൊക്കത്തിൽ മനുഷ്യനെ പോലെ മിണ്ടാപ്രാണികളെയും രക്ഷിക്കുകയാണ് വേണ്ടത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ചില മിണ്ടാപ്രാണികളുടെ ചിത്രങ്ങളൊന്ന് നോക്കാം.

വെള്ളപ്പൊക്കത്തിൽ ചെളിയിൽ അകപ്പെട്ട നായയുടെ ജീവൻ രക്ഷിക്കുന്ന രക്ഷാപ്രവർത്തകൻ.

വെള്ളപ്പൊക്കത്തിൽ പരിക്കേറ്റ് ആനക്കുട്ടി എവിടെക്ക് ഒാടണമെന്നറിയാതെ ഒറ്റപ്പെട്ട അവസ്ഥയിൽ.

വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷനേടാൻ കല്ലിൽ ഒട്ടിപിടിച്ചിരിക്കുന്ന പുൽച്ചാടികൾ.
